കൊൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ തകർപ്പൻ ജയത്തോടെ ഗോകുലം കേരള എഫ്.സി. പ്രതീക്ഷകാത്തു. വെള്ളിയാഴ്ച ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത നാലു ഗോളിന് തോൽപ്പിച്ചു. എമിൽ ബെന്നി (47), ഡെന്നീസ് ആന്റ്വി (പെനാൽട്ടി 50), ലാൽറോമാവിയ (78), റൊണാൾഡ് സിങ് (90+4) എന്നിവർ ഗോൾ നേടി. 40-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോകുലം താരം ഷെരീഫ് മുഹമ്മദ് പാഴാക്കി. ജയത്തോടെ എട്ടു കളിയിൽ 13 പോയന്റായ ഗോകുലം നാലാം സ്ഥാനത്തേക്കുയർന്നു. ഡെന്നീസ് ആന്റ്വിയെ ഗുർബചൻ സിങ് വീഴ്ത്തിയതിനാണ് പെനാൽട്ടി ലഭിച്ചത്. എന്നാൽ, ഷെരീഫ് മുഹമ്മദിന്റെ കിക്ക് ആരോസ് ഗോളി അഹാൻ പ്രകാശ് രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഷെരീഫ് മുഹമ്മദിന്റെ ഫ്രീകിക്ക് ആരോസ് ഗോളി തടുത്തിട്ടപ്പോൾ കിട്ടിയ അവസരം മുതലെടുത്ത് എമിൽ ബെന്നി സ്കോർ ചെയ്തു. മൂന്നു മിനിറ്റിനകം വിൻസി ബാരറ്റോയെ ഗുർബചൻ സിങ് വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടിയിൽനിന്ന് രണ്ടാം ഗോൾ വന്നു. ഇത്തവണ കിക്കെടുത്ത ഡെന്നീസ് ആന്റ്വിക്ക് പിഴച്ചില്ല. പകരക്കാരൻ ലാൽറോമാവിയയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഇഞ്ചുറി ടൈമിൽ റൊണാൾഡ് സിങ് പട്ടിക പൂർത്തിയാക്കി. Content Highlights: i league gokulam kerala clinical second half performance to defeat indian arrows
from mathrubhumi.latestnews.rssfeed https://ift.tt/3ueLurB
via
IFTTT