Breaking

Saturday, February 20, 2021

വീട്ടമ്മയുടെ ആത്മഹത്യ: സദാചാര പോലീസ് ചമഞ്ഞ യുവാക്കളുടെ ഭീഷണി കാരണമെന്ന് ആരോപണം; നാലുപേര്‍ക്കെതിരേ കേസ്

വെള്ളറട: കുന്നത്തുകാൽ ചാവടിയിൽ വീട്ടമ്മ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ജീവനൊടുക്കി. സദാചാര പോലീസ് ചമഞ്ഞ പരിസരവാസികളായ യുവാക്കളുടെ ഭീഷണിയാണ് സംഭവത്തിനു പിന്നിലെന്ന് വീട്ടമ്മയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വെള്ളറട പോലീസ് നാലു യുവാക്കൾക്കെതിരേ പോലീസ് കേസെടുത്തു. കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷര(36)യാണ് മരിച്ചത്. പരിസരവാസികളായ മണികണ്ഠൻ, സുബാഷ്, വിഷ്ണു, രഞ്ചിത്ത് എന്നിവർക്കെതിരേയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നാറാണിയിലെ തുണിക്കടയിലെ ജീവനക്കാരിയാണ് അക്ഷര. സമീപത്ത് പണമിടപാടുസ്ഥാപനം നടത്തുന്ന പരശുവയ്ക്കൽ സ്വദേശി ബിജു, അക്ഷരയുടെ ഭർത്താവിനു കടംനൽകിയ പണം വാങ്ങാനായി വീട്ടിൽ വന്നപ്പോൾ പരിസരവാസികളായ യുവാക്കൾ സദാചാര പോലീസ് ചമഞ്ഞ് അയാളെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. അക്ഷരയെയും അവർ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നുണ്ടായ മനോവിഷമമാണ് വീട്ടമ്മയുടെ മരണത്തിൽ കലാശിച്ചതെന്ന് ബന്ധുക്കൾ പരാതി നൽകിയതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ കൈയിലെ ഞരമ്പ് മുറിച്ചശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ അക്ഷരയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരിച്ചു. മക്കൾ: ഗൗരികൃഷ്ണൻ, ഗൗരികൃഷ്ണ. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട പോലീസ് രണ്ട് കേസെടുത്തു. പണമിടപാട് സ്ഥാപന ഉടമയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ പരാതിയിലും വീട്ടമ്മയുടെ മരണത്തെത്തുടർന്നുള്ള ബന്ധുക്കളുടെ പരാതിയിലുമാണ് കേസെടുത്തത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:woman commits suicide in vellarada police booked case against four on moral police allegation


from mathrubhumi.latestnews.rssfeed https://ift.tt/3qCDUEX
via IFTTT