Breaking

Thursday, February 4, 2021

ടി.വി. ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ബോവിക്കാനം: വീട്ടിൽ കളിക്കുന്നതിനിടെ ടി.വി. ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകൻ മുഹമ്മദ് സാബിർ (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ബാവിക്കര പള്ളിക്കാലിലെ വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടി.വി. സ്റ്റാൻഡിൽ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടി.വി.യാണ് ദേഹത്ത് വീണത്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Content Highlights:Two-year-old boy dies after TV set falls on him


from mathrubhumi.latestnews.rssfeed https://ift.tt/2MylUN1
via IFTTT