Breaking

Monday, February 8, 2021

തൊഴില്‍ത്തട്ടിപ്പ്: സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: തൊഴിൽത്തട്ടിപ്പു കേസിൽ പ്രതിയായ സരിത എസ്. നായരുടേത് എന്നു കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യകേരളം പദ്ധതിയിൽ നാലുപേർക്ക് ജോലി നൽകിയെന്ന് സംഭാഷണത്തിൽ സരിത പറയുന്നു. പരാതിക്കാരനുമായുള്ള സരിതയുടെ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. പിൻവാതിൽ നിയമനത്തിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്. ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലിവാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശികളായ രണ്ടുപേരിൽനിന്ന് പണം തട്ടിയെടുത്തു എന്നാണ് സരിതയ്ക്ക് എതിരെയുള്ള കേസ്. ജോലി വാഗ്ദാനം മാത്രമല്ല, വ്യാജ നിയമന ഉത്തരവും പരാതിക്കാർക്ക് നൽകിയിരുന്നു. പിൻവാതിൽ നിയമനം ആണെങ്കിലും ജോലി ഉറപ്പായും ലഭിക്കുമെന്ന് പണം വാങ്ങുന്നിന് മുൻപ് പരാതിക്കാരെ ബോധ്യപ്പെടുത്തുന്നതാണ് ശബ്ദരേഖ. താൻ മുൻപും പിൻവാതിൽ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും പറയുന്നു. ആരോഗ്യ കേരളം പദ്ധതിയിൽ നാലുപേർക്ക് ജോലി നൽകിയെന്നാണ് പറയുന്നത്. ഈ നിയമനങ്ങൾ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ആണ്. രാഷ്ട്രീയക്കാർക്ക് ഇതുകൊണ്ട് നേട്ടമുണ്ട്. ഉദ്യോഗസ്ഥർക്ക് കുഴപ്പമൊന്നും വരാതെ നമുക്ക് നോക്കണമെന്നും സരിത പറയുന്നുണ്ട്. ആരോഗ്യ കേരളം പദ്ധതിയിൽ നാലുപേർക്ക് നിയമനം നൽകിയെന്ന് ചൂണ്ടിക്കാണിച്ചാണ് കൂടുതൽ പേരെ പിൻവാതിൽ നിയമനങ്ങൾക്കായി സരിത പ്രേരിപ്പിക്കുന്നത്. ഈ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാലുമാസം മുൻപാണ് തൊഴിൽത്തട്ടിപ്പ് കേസിൽ സരിതയ്ക്കെതിരെ നെയ്യാറ്റിൻകര പോലീസിന് പരാതി ലഭിക്കുന്നത്. സരിത ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് പരാതി. പരാതിക്കാർ മൊഴിയും ഈ ശബ്ദരേഖയും പോലീസിന് നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ സരിതയെയും കൂട്ടാളികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. content highlights:job fraud case:voice clip of saritha s nair emerges


from mathrubhumi.latestnews.rssfeed https://ift.tt/3rwqVoq
via IFTTT