Breaking

Friday, February 19, 2021

ഉദ്യോഗാര്‍ഥികളുടെ സമരം: ചെയ്യേണ്ട സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്- തോമസ് ഐസക്ക്

തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട എല്ലാക്കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൂടുതൽ പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടു; കൂടുതൽ പോസ്റ്റ് ഉണ്ടാക്കി. ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടു; ലിസ്റ്റ് നീട്ടി. ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായൽ അത് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയെ തന്നെ നിയോഗിച്ചു. ഓരോ പ്രശ്നത്തിലും സർക്കാർ പ്രതികരിച്ചു കൊണ്ടിരിക്കുകയല്ലേ- മന്ത്രി ചോദിച്ചു. പക്ഷെ പ്രതിപക്ഷത്തിന് ഇതിങ്ങനെ അക്രമത്തിനും മറ്റുമുള്ള വേദിയാക്കി വളർത്തണമെന്ന് ആഗ്രഹമുണ്ട്. ചെയ്യേണ്ട എല്ലാക്കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:thomas isaac on psc rank holders protest


from mathrubhumi.latestnews.rssfeed https://ift.tt/3bi3Zmm
via IFTTT