Breaking

Thursday, February 11, 2021

മുന്നണിമാറ്റം: കാപ്പന്റെ പ്രഖ്യാപനം ഏകപക്ഷീയമെന്ന് ശശീന്ദ്രന്‍, ദേശീയനേതൃത്വത്തിന് പരാതി നല്‍കി

കോഴിക്കോട്: തർക്കത്തിനൊടുവിൽ കേരളത്തിൽ എൻ.സി.പി. പിളർപ്പിലേക്കെന്ന് സൂചന. മാണി സി. കാപ്പനെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ എൻ.സി.പി. ദേശീയ നേതൃത്വത്തിന് പരാതി നൽകി. ഏകപക്ഷീയമായാണ് മുന്നണി മാറ്റമെന്ന തീരുമാനം കാപ്പൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ ഒരു തരത്തിലുള്ള കൂടിയാലോചനകളും നടന്നിട്ടില്ല. മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്നും ശശീന്ദ്രൻ പരാതിയിൽ പറഞ്ഞു. അതേസമയം, എൽ.ഡി.എഫ്. വിട്ട് വേറെ ഏതെങ്കിലും മുന്നണിയിൽ പോകുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ ഒരു ചർച്ച പോലും നടത്തിയിട്ടില്ലെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു. കേൾക്കുന്നത് വ്യക്തിപരമായ പ്രതികരണങ്ങളാണ്. വ്യക്തിപരമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നിരീക്ഷണത്തിന് താൻ ഇപ്പോൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാണി സി കാപ്പൻ മുന്നണി വിടുമെന്ന് കരുതുന്നില്ല. കാപ്പൻ എൻസിപിയിൽ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തിന് പരാതിയല്ലനൽകിയത്കേരളത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിങ് ആണെന്നുംശശീന്ദ്രൻ പറഞ്ഞു. ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെന്നും അതൊന്ന് മനസ്സിലാക്കിയാൽ തരക്കേടില്ലെന്നും കഴിഞ്ഞ കൂടിക്കാഴ്ചയിൽ പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര പാലായിലെത്തും. ശക്തിപ്രകടന റാലിയോടെ ഐശ്വര്യ കേരളയാത്രയുടെ വേദിയിലെത്തുന്ന കാപ്പനെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പി.ജെ. ജോസഫും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിക്കും. കാപ്പന്റെ റാലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. എൻസിപിയുടെ എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഐശ്വര്യ കേരളയാത്രയ്ക്ക് അഭിവാദനം അർപ്പിച്ച് പോസ്റ്റർ പുറത്തിറക്കിയിരുന്നു. content highlights:ak saseendran on mani c kappans stand on switching front


from mathrubhumi.latestnews.rssfeed https://ift.tt/3pb6Dis
via IFTTT