Breaking

Friday, February 19, 2021

ബി.ജെ.പി. സഖ്യകക്ഷികളെ അടർത്തിയെടുക്കാൻ കോൺഗ്രസ് നീക്കം

ചെന്നൈ: ബി.ജെ.പി. സഖ്യകക്ഷികളെ അടർത്തിയെടുത്ത് പുതുച്ചേരിയിൽ ഭരണംനിലനിർത്താൻ കോൺഗ്രസ് നീക്കം കൂടുതൽ ശക്തമാക്കി. ബി.ജെ.പി. സ്വീകരിച്ച അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഭരണം നിലനിർത്താൻ എൻ.ആർ. കോൺഗ്രസിലെ ചന്ദ്രപ്രിയങ്ക എ.ഐ.എ.ഡി.എം.കെ.യിലെ അസാന എന്നീ എം.എൽ.എ.മാർ കോൺഗ്രസിന് പിന്തുണനൽകുമെന്നാണ് സൂചന. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട കോൺഗ്രസ് സർക്കാർ 22-നുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് പുതുച്ചേരി െലഫ്റ്റനന്റ് ഗവർണറായി സ്ഥാനമേറ്റ തമിഴിസൈ സൗന്ദർരാജൻ നിർദേശിച്ചിട്ടുള്ളത്. മുഖ്യപ്രതിപക്ഷകക്ഷിയായ എൻ.ആർ. കോൺഗ്രസ് നേതാവ് എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് ഗവർണറുടെ നിർദേശം. അതേസമയം, കോൺഗ്രസ് പക്ഷത്തുനിന്ന് കൂടുതൽ എം.എൽ.എ.മാരെ രാജിവെപ്പിക്കാൻ ബി.ജെ.പി.യും ശ്രമിക്കുന്നുണ്ട്. ഇതിനായി കോൺഗ്രസിലെ രണ്ട് എം.എൽ.എ.മാരുമായി ചർച്ചനടത്തി. തെലങ്കാന ഗവർണറായിരുന്ന തമിഴിസൈ സൗന്ദർരാജൻ വ്യാഴാഴ്ച രാവിലെയാണ് പുതുച്ചേരി െലഫ്റ്റനന്റ് ഗവർണറായി സ്ഥാനമേറ്റത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ബാനർജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തിങ്കളാഴ്ച രാത്രി കിരൺബേദിയെ െലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ നീക്കുകയായിരുന്നു. Content Highlights;Puducherry political crisis


from mathrubhumi.latestnews.rssfeed https://ift.tt/3ueSlRA
via IFTTT