Breaking

Thursday, February 18, 2021

സെറീനയുടെ സ്വപ്‌നം നവോമിക്ക് മുന്നില്‍ പൊലിഞ്ഞു

മെൽബൺ: പ്രായം മറന്ന് പൊരുതിയ സെറീന വില്ല്യംസിനെ കീഴ്പ്പെടുത്തി നവോമി ഒസാക്ക ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നവോമിയുടെ ജയം. സ്കോർ: 6-3, 6-4 ഇരുപത്തിനാല് ഗ്രാൻസ്ലാം കിരീടങ്ങൾ എന്ന സെറീനയുടെ സ്വപ്നമാണ് റോഡ് ലവർ അരീനയിൽ നവോമിക്ക് മുന്നിൽ പൊലിഞ്ഞത്. മെൽബണിലെ അഞ്ച് ദിവസത്തെ ലോക്ഡൗൺ പിൻവലിച്ചതിനുശേഷം ആദ്യമായി എത്തിയ ആയിരക്കണക്കിന് കാണികൾക്ക് മുന്നിലായിരുന്നു 2018 യു. എസ്. ഓപ്പൺ ഫൈനലിന്റെ തനിയാവർത്തനം പോലുള്ള മത്സരം നടന്നത്. ഫൈനലിൽ അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയോ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയോ ആയിരിക്കും നാലാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന നവോമിയുടെ എതിരാളി. Great recognizes great. Thanks for treating us to that brilliant battle, @serenawilliams & @naomiosaka 👏#AusOpen | #AO2021 pic.twitter.com/AedkNya8Rp — #AusOpen (@AustralianOpen) February 18, 2021 Content Highlights: Naomi Osaka defeats Serena Williams storms into Australian Open Tennis final Grand Slam


from mathrubhumi.latestnews.rssfeed https://ift.tt/2M1rIyx
via IFTTT