അമൃത്സർ: പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ കോൺഗ്രസ്, ഭട്ടിൻഡ മുൻസിപ്പൽ കോർപറേഷൻ ഭരണം പിടിക്കുന്നത് 53 വർഷത്തിന് ശേഷം. 50 വാർഡുകളിൽ 43 ഇടത്തും കോൺഗ്രസ് വിജയിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിൽ മത്സരിച്ചപ്പോൾ എട്ട് സീറ്റുകൾ ലഭിച്ച ബി.ജെ.പിക്ക് ഇത്തവണ ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. ലോക്സഭയിൽ ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗർ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഭട്ടിൻഡ. അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ്ങിന്റെ ബന്ധു, കോൺഗ്രസിൽ നിന്നുള്ള മൻപ്രീത് സിങ്ങാണ് ഭട്ടിൻഡ അർബൻ മണ്ഡലത്തിലെ എം.എൽ.എ. " ഇന്ന് ചരിത്രം പിറന്നു. 53 വർഷത്തിനിടെ ഇതാദ്യമായി ഭട്ടിൻഡക്ക് ഒരു കോൺഗ്രസ് മേയറെ ലഭിച്ചു. എല്ലാ ഭട്ടിൻഡ നിവാസികൾക്കും നന്ദി",മൻപ്രീത് സിങ്ങ് ടിറ്ററിൽ കുറിച്ചു. വിജയത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Punjab Municipal Election Results 2021: Congress Wins Big in Urban Body Polls, Returns to Bathinda After 53 Years
from mathrubhumi.latestnews.rssfeed https://ift.tt/3s2jrtj
via
IFTTT