Breaking

Thursday, February 4, 2021

ഛത്തീസ്ഗഢില്‍ 16 വയസുകാരിയെ ബലാത്സംഗം ചെയ്തു; പിതാവിനും അനന്തരവൾക്കും മർദനം, 3 പേർക്കും ദാരുണാന്ത്യം

കോർബ:ഛത്തീസ്ഗഢിൽ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയേയും രണ്ട് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. പെൺകുട്ടിയേയുംഅച്ഛനേയും ബന്ധുവായ നാലു വയസുകാരിയേയും വടിയും കല്ലും ഉപയോഗിച്ച് കൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ഗാദുപ്രോദ ഗ്രാമത്തിന് സമീപം ജനുവരി 29നാണ് സംഭവമുണ്ടായത്. എന്നാൽ ചൊവ്വാഴ്ചയാണ് വാർത്ത പുറം ലോകമറിയുന്നത്. ഇതേ തുടർന്ന് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി കോർബ പോലീസ് സൂപ്രണ്ട് അഭിഷേക് മീന പറഞ്ഞു. സന്ത്റാം മജ്വർ (45), അബ്ദുൾ ജബ്ബാർ (29), അനിൽ കുമാർ സർത്തി (20), പർദേശി രാം പാനിക (35), ആനന്ദ് രാം പാനിക (25), ഉമ്ശങ്കർ യാദവ് (21) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ജൂലൈ മുതൽ പ്രധാന പ്രതിയായ സന്ത്റാം മജ്വറിന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.മജ്വർ ജനുവരി 29 ന് മോട്ടോർ സൈക്കിളിൽ പെൺകുട്ടിക്കുംഅച്ഛനും ചെറിയ സഹോദരിക്കുമൊപ്പം ഗ്രാമത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു. യാത്രക്കിടയിൽ കോരായ് ഗ്രാമത്തിൽ നിർത്തി മജ്വർ മദ്യം കഴിച്ചു. തുടർന്ന് മറ്റ് പ്രതികളും അദ്ദേഹത്തോടൊപ്പം ചേർന്നതായി പോലീസ് പറഞ്ഞു. സംഘം മൂന്ന് പേരെയും ഗാദുപ്രോദ പ്രദേശത്തെ വനമേഖലയിലേക്ക് കൊണ്ടുപോകുകയും മജ്വറും മറ്റൊരാളും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് കല്ലുകളും വടിയും ഉപയോഗിച്ച് മൂന്ന് പേരെയും ആക്രമിച്ച ശേഷം സംഘം ഇവരെ കാട്ടിൽ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. മരിച്ചയാളുടെ മകൻ ഇവരെ കാണിനില്ലെന്ന് കാണിച്ച നൽകിയ പരാതിയിൽ പോലീസ് ഈ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതികളുടെ മൊഴി പ്രകാരം പോലീസ് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ നിലയിൽ പെൺകുട്ടിയേയും മറ്റ് രണ്ട് പേരെ മരിച്ച നിലയിലും കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെൺകുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു. Content Highlights: 16-Year-Old Raped, Killed With Sticks And Stones In Chhattisgarh: Police


from mathrubhumi.latestnews.rssfeed https://ift.tt/2YFnGhW
via IFTTT