Breaking

Wednesday, October 14, 2020

‘ലൈഫ് ഇല്ല’, യൂണിടാക് മാത്രം; കടുത്ത വെല്ലുവിളിയിൽ സി.ബി.ഐ.

കൊച്ചി: ലൈഫ്മിഷൻ കേസിൽ സി.ബി.ഐ.ക്ക് കിട്ടിയത് 'ഇടക്കാല' തിരിച്ചടി. മുന്നോട്ടുള്ള അന്വേഷണത്തിന് 'യൂണിടാക്' എന്ന നേരിയൊരു 'ലൈഫ്' മാത്രമാണ് സി.ബി.ഐ. സംഘത്തിന് മുന്നിലുള്ളത്. ആ കച്ചിത്തുരുമ്പിൽ നിന്ന് ലൈഫ് മിഷനിലേക്കോ സർക്കാരിലേക്കോ കടക്കാനായില്ലെങ്കിൽ അന്വേഷണം തന്നെ പൊളിഞ്ഞു വീഴും. അല്ലെങ്കിൽ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കണം. വിദേശസഹായനിയന്ത്രണ ചട്ടത്തിന്റെ (എഫ്.സി.ആർ.എ.) സാധ്യതകൾ എത്രത്തോളം പ്രയോജനപ്പെടുത്തും എന്നതിനനുസരിച്ചിരിക്കും അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്ക്. ലൈഫ് മിഷനിലേക്കും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരിലേക്കും അന്വേഷണസംഘത്തിന് എത്താനുള്ള ഏക വഴിയായി യൂണിടാക് ബിൽഡേഴ്സും അതിന്റെ എം.ഡി. സന്തോഷ് ഈപ്പനും മാറിക്കഴിഞ്ഞു. സന്തോഷ് ഈപ്പനെതിരേയുള്ള അന്വേഷണം നിലനിൽക്കും എന്ന് കോടതി നിരീക്ഷിച്ചത് മാത്രമാണ് സി.ബി.ഐ.ക്ക് ആശ്വാസം. എഫ്.സി.ആർ.എ. നിയമത്തിന്റെ പരിധിയിൽ വരുന്ന ആർക്കെങ്കിലും വിദേശത്തുനിന്നുള്ള പണം ലഭിച്ചിട്ടുണ്ട് എന്ന് യൂണിടാക് എം.ഡിയിലൂടെ തെളിയേണ്ടിയിരിക്കുന്നു. എഫ്.സി.ആർ.എ. ചട്ടങ്ങളിലൂടെ അന്വേഷണം നിലനിൽക്കില്ലെങ്കിൽ ഇനി തെളിയേണ്ടത് അഴിമതിയും ഗൂഢാലോചനയുമാണ്. അതിന് ലൈഫ് മിഷനിൽനിന്നും ഒട്ടേറെ രേഖകൾ അടക്കം സി.ബി.ഐ.ക്ക് ഇനിയും ലഭിക്കേണ്ടതുണ്ട്. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന വിജിലൻസ് കേസെടുത്ത് രേഖകൾ കൈവശപ്പെടുത്തിയതിനാൽ ഈ രേഖകൾക്ക് കോടതിയെ സമീപിക്കേണ്ടിവരും. Content Highlights:Life mission Scam: CBI is facing tough challenge


from mathrubhumi.latestnews.rssfeed https://ift.tt/3729tkw
via IFTTT