Breaking

Wednesday, October 7, 2020

ഗിറ്റാർ ഇതിഹാസം എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

വാഷിങ്ടൺ: ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാൻ ഹാലൻ (65) അന്തരിച്ചു. ദീർഘകാലങ്ങളായി തൊണ്ടയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മകൻ വോൾഫ്ഗാംഗാണ് മരണവിവരം പുറത്തുവിട്ടത്. 1955 ൽ നെതർലാന്റ്സിലെ ആംസ്റ്റർഡാമിലാണ് എഡ്ഡി ജനിച്ചത്. ജാൻ വാൻ ഹാലൻ, യൂജീന ഹാലൻ എന്നിവരാണ് മാതാപിതാക്കൾ. പിതാവ് ജാൻ വാൻ ഹെലൻ അറിയപ്പെടുന്ന സം​ഗീതജ്ഞനായിരുന്നു. 1962 ൽ എഡ്ഡിയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. 1970 കളുടെ തുടക്കത്തിൽ സഹോദരൻ അലക്സിനൊപ്പം എഡ്ഡി വാൻ ഹാലൻ റോക്ക് ബാൻഡ് സ്ഥാപിച്ചു. 1984ൽ അമേരിക്കയിലെ ഹിറ്റ് ചാർട്ടുകളിൽ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി. റോളിങ് സ്റ്റോൺ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ എട്ടാംസ്ഥാനമാണ് എഡ്ഡി വാൻ ഹാലന് ലഭിച്ചത്. 2012-ൽ വേൾഡ് മാഗസിൻ, ലോകത്തിലെ ഏറ്റവും മകിച്ച ​ഗിറ്റാറിസ്റ്റായി എഡ്ഡിയെ തിരഞ്ഞെടുത്തു. സ്റ്റേജിലും പുറത്തും പിതാവുമായി പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്ന് മകൻ ട്വീറ്റ് ചെയ്തു.എന്റെ ഹൃദയം തകർന്നിരിക്കുന്നു, ഈ നഷ്ടത്തിൽനിന്ന് ഞാൻ പൂർണമായും കരകയറുമെന്ന് കരുതുന്നില്ല. ഞാൻ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു- വോൾഫ്ഗാംഗ് കുറിച്ചു. Content Highlights:legendary guitarist Eddie Van Halen Dies After Long Battle With Cancer


from mathrubhumi.latestnews.rssfeed https://ift.tt/2GG5iQr
via IFTTT