Breaking

Friday, October 2, 2020

ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചു; തന്റെ പരിശോധനാ ഫലത്തിനായി കാക്കുകയാണെന്ന് ട്രംപ്‌

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളുള്ള ഹിക്സ് ക്വാറന്റീൽ കഴിയുകയാണ്. ഹിക്സിന് രോഗം സ്ഥിരീകരിച്ചതോടെ താനും ഭാര്യ മെലാനിയ ട്രംപും കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നുംഫലത്തിനായി കാത്തിരിക്കുകയാണെന്നുംഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. എയർ ഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്സ്. ദിവസങ്ങൾക്ക് മുമ്പ് ക്ലീവ്ലാന്റിലെ പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്സ് അംഗമായിരുന്നു. നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായും 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ വക്താവായും ഹിക്സ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഈ വർഷം തുടക്കത്തിലാണ് ഹിക്സ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയത്. content highlights:Donald Trumps Adviser Tests Positive For Coronavirus


from mathrubhumi.latestnews.rssfeed https://ift.tt/3nkzO38
via IFTTT