Breaking

Saturday, October 3, 2020

രാജ്യത്ത്‌ കോവിഡ് മരണം ഒരുലക്ഷം കടന്നു, 24 മണിക്കൂറിനിടയില്‍ 79,476 കേസുകള്‍

ന്യൂഡൽഹി : കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത് 1,065 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00, 842 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് പുതിയ 79,476 കേസുകളാണ്. 64,73,545 പേർക്ക് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 9,44,996 പേരാണ് ചികിത്സയിലുളളത്. 54,27,707 പേർ രോഗമുക്തി നേടി. Content Highlights:Indias Covid19 related deaths cross 1 lakh mark


from mathrubhumi.latestnews.rssfeed https://ift.tt/30u3n8F
via IFTTT