Breaking

Tuesday, March 19, 2019

സൗദി എയര്‍ലൈന്‍സിലും മൊബൈല്‍ ആപുകള്‍ സൗജന്യമായി ഉപയോഗിക്കാം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ക്ക് ഇനി മൊബൈല്‍ ആപുകള്‍ സൗജന്യമായി ഉപയോഗിക്കാം. അതായത്, യാത്രക്കാര്‍ക്ക് ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

മാത്രമല്ല, സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താനാവും. കൂടാതെ, നേരത്തെ തന്നെ സൗദിയ വിമാനങ്ങളില്‍ വാട്‌സാആപ്, ഐ മെസേജ്, ഫേസ്ബുക് മെസഞ്ചര്‍ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് ആപ്ലിക്കേഷനുകള്‍ കൂടി സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
 



from Anweshanam | The Latest News From India https://ift.tt/2CoIi3i
via IFTTT