വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, ഒന്നാം ഘട്ട വോട്ടെടുപ്പിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനമിറക്കി. ഏപ്രില്‍ 11നു നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിനാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനമിറക്കിയിരിക്കുന്നത്. അതായത്, 20 സംസ്ഥാനങ്ങളിലായി മൊത്തം 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ ആന്ധ്രപ്രദേശ് (25), അരുണാചല്‍ (2), മേഘാലയ (2), തെലങ്കാന (17), ഉത്തരാഖണ്ഡ് (5), മിസോറം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ (1), ലക്ഷദ്വീപ് (1) എന്നിവിടങ്ങളിലും എല്ലാ ലോക്‌സഭാ സീറ്റിലേക്കും വോട്ടെടുപ്പു നടക്കുന്നതാണ്.
മാത്രമല്ല, യുപിയില്‍ 8 മണ്ഡലങ്ങളിലും ബിഹാറില്‍ നാലിടത്തും ബംഗാളില്‍ രണ്ടിടത്തും ഒന്നാം ഘട്ടത്തിലാണു വോട്ടെടുപ്പ് നടക്കുക. കൂടാതെ, ജമ്മു കശ്മീരിലെ ജമ്മു, ബാരാമുള്ള മണ്ഡലങ്ങളിലും. ഒന്നാം ഘട്ടത്തിനു ഈ മാസം 28 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
from Anweshanam | The Latest News From India https://ift.tt/2ubYK2t
via IFTTT