Breaking

Monday, March 11, 2019

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു: ഔദ്യോഗിക സംവിധാനങ്ങള്‍ ഒഴിവാക്കി പ്രതിരോധമന്ത്രി

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിന് പിന്നാലെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് പ്രത്യേക വിമാനം ഒഴിവാക്കി സ്വകാര്യ വിമാനത്തിൽയാത്ര ചെയ്തതായി ബി.ജെ.പി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തുടർന്നാണ് മന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങളൊഴിവാക്കി യാത്ര ചെയ്തത്. ചെന്നൈയിൽ ഒരു പൊതുപരിപാടിക്കായി എത്തിയ മന്ത്രി സർക്കാർ വാഹനങ്ങളും, സുരക്ഷാവാഹനങ്ങളും ഒഴിവാക്കി പാർട്ടി വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് വിമാനം പുറപ്പെടുന്നതിന് അല്പം മുൻപാണ് മന്ത്രി പ്രത്യേക വിമാനം ഒഴിവാക്കിയത്. രാത്രി 8.40 ന്റെ ഡൽഹി വിമാനത്തിലാണ് മന്ത്രി യാത്ര ചെയ്തത്. അതേ സമയം തന്നെ യാത്രയാക്കൻ ഉദ്യോഗസ്ഥരോട് വിമാനത്താവളത്തിലേക്ക് എത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞതായി വിമാനത്താവളത്തിൽ നിന്നുള്ള ഉറവിടങ്ങൾ വ്യക്തമാക്കി. Content Highlights:With Poll Code In Place Nirmala Sitharaman Avoids Special Aircraft Says BJP


from mathrubhumi.latestnews.rssfeed https://ift.tt/2J4jFyE
via IFTTT