ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസിൽ ഇന്തോനേഷ്യൻ യുവതിയെ മലേഷ്യൻ കോടതി വെറുതെവിട്ടു. സിതി ആസിയ ആണ് കുറ്റമുക്തയായത്.
2017 ഫെബ്രുവരിയിൽ ക്വാലാലമ്പൂർ വിമാനത്താവളത്തിൽവെച്ചാണ് കിം ജോങ് നാം കൊല്ലപ്പെട്ടത്. ആസിയക്കൊപ്പം വിയറ്റ്നാംകാരിയും കേസിൽ അറസ്റ്റിലായിരുന്നു. മറ്റു പ്രതികളായ നാല് ഉത്തര കൊറിയക്കാർ ഉടൻ നാട്ടിലേക്ക് രക്ഷപ്പെട്ടു. കിം ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരമാണ് അർധ സഹോദരനെ കൊന്നതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.
from Anweshanam | The Latest News From India https://ift.tt/2F38QZu
via IFTTT