കൊല്ലം: ശബരിമല ഉത്സവങ്ങൾക്കായി സന്നിധാനത്ത് കൊടിയേറി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മാർച്ച് 21-ന് സമാപിക്കും. ശബരിമല ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിൽനിന്ന് കുഞ്ചാച്ചമൻ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിച്ചിരുന്നു. അയ്യപ്പനെ ആറാട്ടിനിരുത്താനുള്ള പഴുക്കാമണ്ഡപവും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ചു. സമിതിഭാരവാഹികളായ ബി.രാമാനുജൻ പിള്ള, എസ്.സുരേഷ് കുമാർ, ഡി.സോമദത്തൻ പിള്ള, ഡി.വിജയകുമാർ, പാറയ്ക്കൽ സുഭാഷ്, വി.ഹരികുമാർ, എസ്.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത്. Content Highlights:sabarimala utsav
from mathrubhumi.latestnews.rssfeed https://ift.tt/2J7PDKe
via
IFTTT