സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ പനേല’യിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ശതമാനം ശർക്കരയിലും മായം കലർന്നിട്ടുള്ളതായി കണ്ടെത്തൽ. എല്ലാ ജില്ലകളിലും വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ചാണു പരിശോധന നടത്തിയത്.
ആരോഗ്യത്തിനു ഹാനികരമായ രാസപദാർത്ഥങ്ങളും കൃത്രിമനിറങ്ങളും ശർക്കരയിൽ അടങ്ങിയിട്ടുള്ളതായി സമീപകാലത്തെ രാസപരിശോധനകളിൽ കണ്ടെത്തിയിരുന്നു. ടാർട്രസീൻ, സൺസെറ്റ് യല്ലോ, റോഡമീൻ, ബില്യന്റ് ബ്ലൂ, കാമോയിസിൻ എന്നീ കൃത്രിമ നിറങ്ങളാണു ശർക്കരയിൽ ചേർക്കുന്നത്.
from Anweshanam | The Latest News From Health http://bit.ly/2F0Y6fA
via IFTTT