Breaking

Saturday, December 8, 2018

എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം

പന്തളം: എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശിനെയാണ് വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി 10നാണ് സംഭവം. പന്തളം മങ്ങാരത്തുവെച്ചാണ് വിഷ്ണുവിന് നേരേ ആക്രമണമുണ്ടായത്. പന്തളത്തുനിന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ മങ്ങാരം കരണ്ടയില്‍ ക്ഷേത്രത്തിന് സമീപം വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കഴുത്തിനും കൈയ്ക്കും വെട്ടേറ്റ വിഷ്ണുവിനെ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മറ്റിയും പന്തളം ഏരിയാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം അറിയിച്ചു.
 



from Anweshanam | The Latest News From India https://ift.tt/2rsNE7E
via IFTTT