Breaking

Monday, December 3, 2018

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഞങ്ങള്‍ ഇനി ഇല്ലെന്ന് ഖത്തര്‍

ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽനിന്ന് ഖത്തർ അടുത്തവർഷത്തോടെ പിൻമാറും. ഖത്തർ ഊർജ മന്ത്രി സാദ് ഷെരിദ അൽ കാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2019-ജനുവരിയിൽ തന്നെ ഖത്തർ കൂട്ടായ്മയിൽ നിന്ന് പിൻമാറും. സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഖത്തറിനുമേൽ ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുന്നതിനിടെയാണ് പുതിയ തീരുമാനം. എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക് കൂട്ടായ്മയിലുള്ളത്. ഒപെകിൽ നിന്ന് പിൻമാറുന്ന കാര്യം സ്ഥിരീകരിച്ച് ഖത്തർ പെട്രോളിയം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രകൃതി വാതക ഉത്പാദന മേഖല കൂടുതൽ വികസിപ്പിക്കാനും ഉത്പദാനം വർഷത്തിൽ 7.7 കോടി ടണ്ണിൽ നിന്ന് 11.1 കോടി ടണ്ണാക്കി അടുത്ത വർഷത്തോടെ ഉയർത്താൻ തീരുമാനിച്ചതായും ഖത്തർ ഊർജ മന്ത്രി ദോഹയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ ഒമ്പതിന് ഒപെക് രാജ്യങ്ങളുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ ഖത്തർ ഔദ്യോഗിക തീരുനമെടുക്കുമെന്നാണ് കരുതുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തർ. ലോകത്ത് വിതരണം ചെയ്യുന്നതിൽ 30 ശതമാനവും ഖത്തറിൽ നിന്നാണ് വിതരണം ചെയ്യുന്നത്. Qatar announces it was withdrawing from the Organization of Petroleum Exporting Countries “OPEC” effective 1 January 2019. — Qatar Petroleum (@qatarpetroleum) December 3, 2018 Content Highlights: Qatar to withdraw from OPEC


from mathrubhumi.latestnews.rssfeed https://ift.tt/2Stc6kZ
via IFTTT