Breaking

Monday, December 3, 2018

750 കിലോ ഉള്ളിക്ക് കിട്ടിയത് 1064 രൂപ; പണം പ്രധാനമന്ത്രിക്ക് അയച്ച് കര്‍ഷകന്‍

നാസിക്: കാർഷികവിളകൾക്ക് ഏറ്റവും കുറഞ്ഞ വില ലഭിച്ചതിന് പണം പ്രധാനമന്ത്രിക്കയച്ച് കർഷകന്റെ പ്രതിഷേധം. 750 കിലോഗ്രാം ഉള്ളി വിറ്റ കർഷകന് ആകെ ലഭിച്ചത് 1064 രൂപ മാത്രമാണ്. ഇതിൽ പ്രകോപിതനായാണ്കർഷകനായ സഞ്ജയ് സത്തേ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തത്. 2010ൽ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കർഷകരിൽ ഒരാളായിരുന്നു സത്തേ. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനവേളയിൽ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരവും സത്തേക്ക് ലഭിച്ചിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം ഒരു കിലോ ഉള്ളിക്ക് വെറും ഒരു രൂപ മാത്രം ലഭിക്കുന്ന നിലയിലേക്ക് തന്നെ തള്ളിയിട്ടത് ഭരണകർത്താക്കളുടെ കഴിവ്കേടാണെന്ന നിലപാടിലാണ് സത്തേ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ സത്തേയോട് അവിടുത്തെ മൊത്ത വ്യാപാരവിപണിയിലെ വ്യാപാരികൾഒരു കിലോ ഉള്ളിക്ക് വില പറഞ്ഞത് വെറും ഒരു രൂപയാണ്. ഏറെ നേരത്തെ തർക്കങ്ങൾക്കൊടുവിൽ കിലോയ്ക്ക് ഒരു രൂപ നാല്പത് പൈസ നൽകാം എന്ന് വ്യാപാരികൾ പറയുകയായിരുന്നു. അങ്ങനെയാണ് 750 കിലോ ഉള്ളിക്ക് 1064 രൂപ ലഭിച്ചത്. രോഷാകുലനായ സത്തേ തന്റെ കയ്യിൽ നിന്ന് 54 രൂപ കൂടി മുടക്കിയാണ് പണം മണിയോർഡറായി പ്രധാനമന്ത്രിക്ക് അയച്ചത്. ഞാൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ല. പക്ഷേ, ഞങ്ങളോടുള്ള (കർഷകരോടുള്ള) സർക്കാർ നിലപാടിൽ പ്രതിഷേധമുണ്ട്. സത്തേ പറഞ്ഞു.രാജ്യത്തെ ഉള്ളി ഉല്പാദനത്തിന്റെ 50 ശതമാനവും മഹാരാഷ്ട്രയിലെ നാസികിലാണ്. content highlights:onion price, Nashik farmer, Nashik farmer sends money to PM Modi


from mathrubhumi.latestnews.rssfeed https://ift.tt/2QuTuDK
via IFTTT