Breaking

Sunday, December 9, 2018

രാത്രി ഉറങ്ങാതിരുന്നാല്‍ അസുഖങ്ങള്‍ പിടിപെടാം 

രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹവും ഉണ്ടാക്കുമെന്ന് പഠനം. അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഉറക്കക്കുറവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.

ഉറക്കത്തിന്റെ ദൈര്‍ഘ്യം നിയന്ത്രിക്കുന്ന സിര്‍കേഡിയന്‍ റിഥം, ആഹാരക്രമം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവ തമ്മിലുള്ള ബന്ധം എങ്ങനെ ആരോഗ്യത്തെ ബാധിക്കും എന്നാണ് പഠനത്തിലൂടെ തെളിയിക്കാന്‍ ശ്രമിച്ചത്. ക്രമം തെറ്റിയുള്ള ആഹാരരീതി, വ്യായാമമില്ലായ്മ എന്നിവയിലൂടെയാണ് മറ്റ് അസുഖങ്ങള്‍ പിടിപ്പെടുന്നത്. ഇത്തരത്തിലുള്ള ജീവിത രീതികള്‍ ഗ്ലൂക്കോസിന്റെ അളവ്, രക്തസമ്മര്‍ദം എന്നിവയെ ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

യുകെയിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ?ഗവേഷകരാണ് പഠനം നടത്തിയത്. ഉറക്കവും ഭക്ഷണരീതികളും തമ്മിലുള്ള ബന്ധം വിലയിരുത്തിയുള്ള പഠനത്തില്‍ വൈകി ഉറങ്ങുന്നവരില്‍ തെറ്റായ ഭക്ഷണരീതികളാണ് കണ്ടെത്തിയത്. ഇത്തരക്കാര്‍ പച്ചക്കറികളും, ധാന്യങ്ങളും കഴിക്കുന്നത് കുറവാണ്, കൂടാതെ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്ന പ്രവണതയും ഇവരിലുണ്ടെന്നും പഠനത്തില്‍ പറയുന്നു.

 പ്രമേഹത്തിനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ പ്രയാസമായിരിക്കും. പകല്‍ സമയത്ത് ഭക്ഷണം കഴിക്കുന്ന സമയനിഷ്ഠയിലുള്ള വ്യത്യാസങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് ഗവേഷകയായ സൂസന്ന അല്‍മോസാവി പറയുന്നു. 



from Anweshanam | The Latest News From Health https://ift.tt/2G6p6f5
via IFTTT