കോട്ടയം: ശബരിമലയിലെത്തുന്ന മനിതി സംഘാംഗങ്ങളെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ശബരിമല കര്‍മസമിതി അടക്കമുള്ള കൂട്ടായ്മകളും വിശ്വാസികളും ചേര്‍ന്ന് തടയുമെന്ന് ബിജെപി. പ്രതിഷേധപരിപാടികളുമായി എത്തിയാല്‍ ബിജെപി അതിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം പ്രതിഷേധ പരിപാടികള്‍ ഉയര്‍ന്ന് വരുന്നുണ്ടെന്നും ഇതിനെല്ലാം ബിജെപി ശക്തമായ പിന്തുണ നല്‍കുമെന്നും ഹരി വ്യക്തമാക്കി.
ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയതെന്നും തിരിച്ചു പോകില്ലെന്നും വ്യക്തമാക്കി മനിതി സംഘടന നിലയുറപ്പിച്ചിരിക്കുകയാണ്. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ലന്നും ദര്‍ശനം നടത്തിയേ തിരിച്ചു പോകൂവെന്നും അവര്‍ അറിയിച്ചു.
മനിതി പ്രവര്‍ത്തകരുടെ മറ്റൊരു സംഘം കൂടി ഉടന്‍ എത്തുമെന്നും സംഘടനാംഗം പറഞ്ഞു. സംഘത്തിന്റെ നേതാവ് സെല്‍വി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.
from Anweshanam | The Latest News From India http://bit.ly/2EIQ6Qd
via IFTTT