Breaking

Sunday, December 23, 2018

ന്യൂനപക്ഷ വിഭാഗത്തെ എങ്ങനെ പരിഗണിക്കണമെന്ന് മോദി സര്‍ക്കാരിന് താന്‍ കാണിച്ച് കൊടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ന്യൂനപക്ഷ വിഭാഗത്തെ എങ്ങനെ പരിഗണിക്കണമെന്ന് നരേന്ദ്രമോദി സര്‍ക്കാരിന് താന്‍ കാണിച്ച് കൊടുക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് നടന്‍ നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന. ലാഹോറില്‍ അരങ്ങേറിയ പഞ്ചാബ് സര്‍ക്കാരിന്‍റെ 100 ദിവസത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന ചടങ്ങിലാണ് ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

പാകിസ്താനിലെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അത് പാകിസ്താന്‍റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനങ്ങളിലൊന്നായിരുന്നു. ന്യൂനപക്ഷങ്ങള്‍ പുതിയ പാകിസ്താനില്‍ സുരക്ഷിതരും സംരക്ഷിക്കപ്പെട്ടവരും തുല്യ അവകാശങ്ങളുമുള്ളവരായിരിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.


 



from Anweshanam | The Latest News From India http://bit.ly/2EJKNjB
via IFTTT