Breaking

Sunday, December 23, 2018

അക്രമം നടത്താന്‍ വന്നതല്ല അയ്യപ്പനെ കാണാന്‍ വന്നതാണ് - മനീതി സംഘം

പമ്പ: ശബരിമലയില്‍ വന്നത് അക്രമം നടത്താനോ പ്രതിഷേധിക്കാനോ അല്ല അയ്യപ്പനെ ദര്‍ശിക്കാനാണെന്ന് മനീതി സംഘം. 
11 പേരടങ്ങിയ മനിതി  കൂട്ടായ്മയിലെ ഒരു സംഘം ഇന്ന് പുലര്‍ച്ചെയാണ് പമ്പയിലെത്തിയത്. എന്നാല്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരേ പ്രതിഷേധക്കാര്‍ സംഘടിക്കുകയായിരുന്നു. പമ്പയില്‍ പ്രതിഷേധം ശക്തമാണെങ്കിലും അയ്യപ്പനെ തൊഴാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു മനിതി സംഘാംഗങ്ങള്‍.

പ്രതിഷേധത്തിന് വന്നതല്ല. വിശ്വാസികളായ ഞങ്ങള്‍ അയ്യപ്പനെ ദര്‍ശിക്കാനാണ് വന്നത്. പക്ഷെ ഒരു വിഭാഗം ആളുകള്‍ ഞങ്ങളെ തടയുകയാണ്. ഇങ്ങനെ സുപ്രീം കോടതി ഞങ്ങള്‍ക്ക് അനുവദിച്ചു തന്ന അവകാശത്തെ നിഷേധിക്കുകയാണ്. ഞങ്ങളുടെ മൗലികാവകാശങ്ങളെ ഇവരെല്ലാം നിഷേധിക്കുകയാണ്. പമ്പയില്‍ മുങ്ങി ഇരുമെടിക്കെട്ടും കെട്ടി. എല്ലാ 

ആചാരങ്ങളും പാലിച്ചാണ് ഞങ്ങളുടെ കൂടെയുള്ളവര്‍ അയപ്പനെ ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. എല്ലാവരും പതിനെട്ടാം പടി കയറില്ല. ഞങ്ങളില്‍ ചിലര്‍ പിന്തുണയുമായാണെത്തിയത്'.മനീതി സംഘാംഗം പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2T1rk0A
via IFTTT