Breaking

Sunday, December 23, 2018

പമ്പയില്‍ പ്രതിഷേധാവസ്ഥ: നാമജപ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി

പത്തനംതിട്ട: പ്രതിഷേധം രൂക്ഷമായതിനം തുടര്‍ന്ന് പമ്പയില്‍ നാമജപ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. 50 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്. പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിപ്പോവാന്‍ മൂന്നു പ്രാവശ്യം പോലീസ് മെഗാഫോണിലൂടെ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പിരിഞ്ഞു പോവാത്ത സാഹചര്യത്തിലാണ് അറസ്റ്റ്.

മനിതി സംഘത്തിലെ സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിക്കുന്നതു തടയാനാണ് പ്രതിഷേധക്കാര്‍ പമ്പയില്‍ തമ്പടിച്ചത്. അയ്യപ്പവേഷത്തില്‍ പ്രതിഷേധക്കാര്‍ പമ്പയിലും സന്നിധാനത്തും എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് പോലീസിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു.

സന്നിധാനത്തേക്കു പോവുകയായിരുന്ന മനിതി സംഘത്തിനു നേരെ കൂക്കലും വിളികളുമായി പ്രതിഷേധക്കാര്‍ അടുത്തതോടെ പോലീസ് ഇവരെ പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്തേക്ക് കൊണ്ടുവന്നു. എന്നാല്‍ ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്ന മനിതി പ്രവര്‍ത്തകരും പറഞ്ഞു. പ്രതിഷേധക്കാരുടെ അറസ്റ്റിനു ശേഷം മനിതി പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കൊണ്ടു പോകാനാണ് പോലീസ് ശ്രമിക്കുന്നത്.

എന്നാല്‍ മനിതി എന്നത് ആക്ടിവിസ്റ്റുകളുടെ സംഘടനയാണെന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറുകയും ചെയ്തു. പമ്പയിലും പരിസരത്തും ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
 



from Anweshanam | The Latest News From India http://bit.ly/2QLvwox
via IFTTT