Breaking

Friday, December 7, 2018

പ്രളയത്തില്‍ ഉപജീവനം നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പുന:സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം; ഒരു ലക്ഷം രൂപ വരെ ലഭിക്കും

തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ട് ഉപജീവനം നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പുന:സ്ഥാപിക്കുന്നതിനായുള്ള സാമ്പത്തിക സഹായം പരിരക്ഷ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇതിലൂടെ ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുമെന്ന് മന്ത്രി വ്യകതമാക്കി.

പ്രളയത്തില്‍ നിരവധി ആളുകള്‍ക്കാണ് സകലതും നഷ്ടപ്പെട്ടത്. ഇതില്‍ നിരവധി ഭിന്നശേഷിക്കാരുമുണ്ട്. 

നിലവിലെ ഭിന്നശേഷി അവാര്‍ഡ് മറ്റ് ഭിന്നശേഷി വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പുന:ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവാര്‍ഡ് തുകയില്‍ കാലോചിതമായ മാറ്റം വരുത്തും. 

കേന്ദ്ര ഭിന്നശേഷി അവാര്‍ഡ് വിഭാഗങ്ങളുമായി താരതമ്യ പഠനം നടത്തി, സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് പദ്ധതി മാനദണ്ഡങ്ങള്‍ പുതുക്കിയാണ് മാറ്റം വരുത്തുന്നത്. അവാര്‍ഡ് വിഭാഗങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മികച്ച സ്വയം തൊഴില്‍ സംരംഭകരായ ഭിന്നശേഷിക്കാര്‍ തുടങ്ങിയ കൂടുതല്‍ വിഭാഗങ്ങളേയും വ്യക്തിഗത വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2EhM5lE
via IFTTT