Breaking

Sunday, December 2, 2018

അഗസ്ത്യാര്‍കൂടത്തിലെ ട്രക്കിങ്ങില്‍ സ്ത്രീകളെ വിലക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തിലെ ട്രക്കിങ്ങില്‍ സ്ത്രീകളെ വിലക്കരുതെന്ന് ഹൈക്കോടതി. ട്രക്കിങ്ങില്‍ സ്ത്രീകള്‍ക്കും 14 വയസിനുതാഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമില്ലെന്ന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലറിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 

ട്രക്കിങ്ങിന് അനുമതി നല്‍കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക‌് പ്രവേശനം വേണമെന്നും മലകയറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നും ഉത്തരവിലുണ്ട‌്. 

ട്രക്കിങ്ങിന്റെ നിര്‍ണായകമായ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ഭരണഘടനാലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അതീവദുര്‍ഘട പ്രദേശമായതിനാല്‍ സ്ത്രീകള്‍ക്ക‌് ട്രക്കിങ് സാധിക്കില്ലെന്നത് അംഗീകരിക്കാനാകില്ല. സ്ത്രീകള്‍ എല്ലാ മേഖലയിലും ലോകത്തിനുമുന്നില്‍ കഴിവ് തെളിയിച്ചവരാണ്. സ്ത്രീകള്‍ക്ക് മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്ന് പറയാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഉത്തരവ്.



from Anweshanam | The Latest News From India https://ift.tt/2ADn008
via IFTTT