Breaking

Sunday, December 2, 2018

വാട്‌സാപ്പ് ചിത്രങ്ങൾകണ്ട് വരൻ പിന്മാറി; കാമുകനെത്തി വധുവിന് താലിചാർത്തി

ബെംഗളൂരു: താലികെട്ടുന്നതിന് മിനിറ്റുകൾമുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങൾ പങ്കിടുന്ന ചിത്രങ്ങൾ. പിന്നെ ഒന്നുംനോക്കിയില്ല, നിന്നനിൽപ്പിൽ കല്യാണത്തിൽനിന്ന് വരൻ പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനിൽക്കുമ്പോൾ അതാ വരുന്നു വാട്സാപ്പ് ചിത്രത്തിലെ നായകൻ. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കൾ പ്രകോപിതരായെങ്കിലും തടയാനെത്തിയത് വധുതന്നെ. ഒടുവിൽ വാട്സാപ്പ് നായകൻതന്നെ വധുവിന്റെ കഴുത്തിൽ താലിചാർത്തി. ഹാസൻജില്ലയിലെ ശക്ലേഷ്പുർ താലൂക്കിലെ കല്യാണ മണ്ഡപത്തിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവാവുമായി ശക്ലേഷ്പുർ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാർ നിശ്ചയിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും വിവാഹവുമായി മുന്നോട്ടുപോകാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാർ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേർന്ന് തീരുമാനമെടുത്തത്. അതേസമയം, യുവതിക്കും വീട്ടുകാർക്കുമെതിരേ പോലീസിൽ പരാതിനൽകാനാണ് വീട്ടുകാർ നിശ്ചയിച്ച വരന്റെ തീരുമാനം. Content Highlight:WhatsApp images leads to marriage cancelation


from mathrubhumi.latestnews.rssfeed https://ift.tt/2riwysZ
via IFTTT