Breaking

Sunday, December 30, 2018

ആതിഥേയരാവൂ, എഴുത്തുകാരുടെ ലോകത്തെ അറിയൂ

തിരുവനന്തപുരം:ആതിഥേയത്വത്തിന്റെ നഗരമാണ് അനന്തപുരി. എല്ലാ ദേശക്കാരെയും ഈ നഗരം ഹൃദയം തുറന്ന് സ്വീകരിച്ചു. അവർക്ക് കോവളത്തെ കടൽക്കാറ്റും വേളിമലയിലെ ഭംഗിയും ശംഖുമുഖത്തെ സന്ധ്യയും ആവോളം പകർന്നുകൊടുത്തു. നാട്ടുരുചിയുടെ സദ്യയൊരുക്കി വിളമ്പി. കന്യാകുമാരിയിലേക്കും ശുചീന്ദ്രത്തേക്കും വഴികാണിച്ചു. യാത്രികരെ സ്വന്തം കുടുംബത്തെപ്പോലെ സ്നേഹിച്ചു... തിരുവനന്തപുരത്തിന്റെ ആതിഥേയമനസ്സിന് ആഘോഷമാവാൻ വ്യത്യസ്തമായ ഒരവസരമൊരുക്കുന്നു ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം. 'ഹോസ്റ്റ് എ റൈറ്റർ' എന്ന പേരിൽ നവീനമായ ഒരു ആശയം അക്ഷരോത്സവം മുന്നോട്ടുവെയ്ക്കുകയാണ്. ഇതനുസരിച്ച് ദേശീയ-അന്തർദേശീയ തലത്തിലുള്ള എഴുത്തുകാരനെയോ എഴുത്തുകാരിയെയോ നിങ്ങളുടെ വീട്ടിൽ അതിഥിയാക്കാം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും www.mbifl.com -ലെ 'ഹോസ്റ്റ് എ റൈറ്റർ' സെക്ഷൻ സന്ദർശിക്കുക. Content Highlights:mbifl 2019, Mathrubhumi International Festival of Letters, host a writer


from mathrubhumi.latestnews.rssfeed http://bit.ly/2EX68Go
via IFTTT