Breaking

Thursday, December 6, 2018

ഹനാന്‍ വരുന്നു ഫ്രഷ് മീനുമായി

കൊച്ചി: ഹനാൻ വീണ്ടും മീൻവില്പന തുടങ്ങുന്നു. വ്യാഴാഴ്ച രാവിലെ 10-ന് താൻ മുമ്പ് മീൻവില്പന നടത്തിയ തമ്മനം ജങ്ഷനിൽ ഹനാൻ മീനുമായി എത്തും. സ്വന്തം എയ്സ് വണ്ടിയുമായാണ് ഹനാൻ മീൻവില്പനയ്ക്ക് എത്തുന്നത്. വാഹനം മീൻവില്പന നടത്താൻ വിധം ഹനാന്റെ ഇഷ്ടപ്രകാരമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുറിച്ച് വൃത്തിയാക്കിയ മീൻ ബോക്സുകളിൽ പായ്ക്ക് ചെയ്താണ് നൽകുക. വൈറൽ ഫിഷ് എന്നു പേരിട്ടിരിക്കുന്ന മീൻ വില്പനയുടെ ഉദ്ഘാടനം നടൻ സലീംകുമാർ നിർവഹിക്കും. തമ്മനത്ത് മീൻവില്പന നടത്താൻ കോർപ്പറേഷൻ ഹനാന് അനുമതി നൽകിയിട്ടുണ്ട്. മുമ്പ് മീൻവില്പനക്കാരി കൂടിയായ ഹനാൻ എന്ന കോളേജ് വിദ്യാർഥിനിയുടെ വാർത്ത മാതൃഭൂമിയിൽ വന്നപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയരുകയും ഒടുവിൽ ഹനാന് മീൻവില്പന നിർത്തേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് വാഹനാപകടത്തിൽ പരിക്കേറ്റ ഹനാൻ ഇപ്പോൾ കൂടുതൽ കരുത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. content highlights:hanan,fish hub, viral fish


from mathrubhumi.latestnews.rssfeed https://ift.tt/2QhjIdq
via IFTTT