ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത് ഏറെ നാടകീയമായ അന്ത്യത്തിലേക്ക്. ലീഡ് നിലകൾ മാറിമറിയുന്ന സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിന് ഒപ്പം മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നൂറ്റിപത്തോളം സീറ്റുകളിൽ ഇരു പാർട്ടികളും ലീഡ് ചെയ്യുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകമായ സംസ്ഥാനത്ത് കേവല ഭൂരിപക്ഷമായ 116 എന്ന മാന്ത്രിക സംഖ്യ ആര് നേടും എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തൂക്കുസഭയാണ് ഉണ്ടാവുന്നതെങ്കിൽ ചെറുപാർട്ടികളുടെ നിലപാട് നിർണായകമാവും. ബി.എസ്.പി, സമാജ്വാദി പാർട്ടി, ഗോണ്ട്വാന ഗണതന്ത്ര പാർട്ടി, ആം ആദ്മി പാർട്ടി എന്നിവ മത്സരരംഗത്തുണ്ടായിരുന്നു. നിലവിൽ പത്തോളം സീറ്റുകളിൽ ചെറുപാർട്ടികൾ മുന്നിട്ടുനിൽക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2B4mmJg
via
IFTTT