ബൻസ്വാര (രാജസ്ഥാൻ) : താൻ പാതി ദൈവം പാതി എന്നാണ് ചൊല്ല്. താൻ ചെയ്യേണ്ടതൊക്കെ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വിജയത്തിന്റെ മറുപാതി തേടി ഈശ്വരപ്രാർഥനയിലാണെന്ന് റിപ്പോർട്ട്. ബൻസ്വാരയിലെ മാ തൃപുരസുന്ദരി ക്ഷേത്രത്തിൽ പ്രാർഥനയിലാണ് വസുന്ധര. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ വസുന്ധര ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങില്ലെന്നാണ് വിവരം. എല്ലാ തിരഞ്ഞെടുപ്പുകളിലും വസുന്ധരയുടെ പതിവാണിത്. കോട്ടകൊത്തളങ്ങളിൽ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന റാണി വസുന്ധര പ്രചാരണഘട്ടത്തില്ലെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. താൻ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് രാജത്വം തുളുമ്പുന്ന വാക്കുകളിൽ ആത്മവിശ്വാസത്തോടെ വസുന്ധര പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ വസുന്ധരയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് മാധ്യമങ്ങൾക്ക് പോലും മുഖം തരാതെയുള്ള കഠിനപ്രാർഥന എന്നാണ് വിവരം. എഴുന്നൂറു വർഷം പഴക്കമുള്ള മാ ത്രിപുര സുന്ദരി ക്ഷേത്രത്തിൽ 18 കൈകളോട് കൂടിയ ദേവീവിഗ്രഹമാണ് പ്രതിഷ്ഠ. Content Highlights:Vasundhara Raje Visits Tripura Sundri Temple
from mathrubhumi.latestnews.rssfeed https://ift.tt/2Ef6SW8
via
IFTTT