വടക്കാഞ്ചേരി: തൃശൂരില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തില്‍ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ആച്ചക്കോട്ടില്‍ ഡാന്റേഴ്സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്.
ഡാന്റേഴ്സിനും ഭാര്യ ബിന്ദുവിനും മൂത്ത മകള്‍ സെലസ് നിയയ്ക്കും പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.
തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. ഇവിടെ സ്ഥാപിച്ചിരുന്ന ഇന്‍വെര്‍ട്ടറിന് തീപിടിച്ചെന്നാണ് സൂചന. അതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും പറയപ്പെടുന്നു. എന്നാല്‍ അപകടകാരണം വ്യക്തമായിട്ടില്ല.
from Anweshanam | The Latest News From India https://ift.tt/2rq1LdT
via IFTTT