Breaking

Friday, December 7, 2018

കേരള പുനര്‍നിര്‍മാണം: ജര്‍മനിയില്‍നിന്ന് 725 കോടി സഹായം

തിരുവനന്തപുരം: കേരളത്തിന്റെ പ്രളയനാന്തര പുനര്‍നിര്‍മാണത്തിന് ജര്‍മനിയില്‍നിന്ന് 725 കോടി സഹായം. തലസ്ഥാനത്തെ ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നേ വെള്ളിയാഴ്ച ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തും.

ഏഷ്യന്‍ ഡെവലെപ്പ്‌മെന്റ് ബാങ്ക് (എ.ഡി.ബി ) 3500 കോടി രൂപ നല്‍കും. ഇതിനായി അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് എ.ഡി.ബിഅധികൃതര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ലോക ബാങ്കും എ.ഡി.ബിയും പോലെ ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനമായ കെ.എസ്.ഡബ്ല്യൂ ആണ് കേരളത്തിന് 725 കോടി രൂപ വായ്പയായി നല്‍കുന്നത്. ഇതിനായി ഇന്ത്യന്‍ സര്‍ക്കാരും കെ.എസ്.ഡബ്ല്യൂവും ധാരണയിലെത്തിയിട്ടുണ്ട്.

യു.എന്‍.ഡി.പി. സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായ പദ്ധതിക്ക് രൂപം നല്‍കിയത്. റോഡ്, പാലങ്ങള്‍ എന്നിവ നിര്‍മിക്കാനാണ് ഈ പണം ഉപയോഗിക്കുക. ഇതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കും.



from Anweshanam | The Latest News From India https://ift.tt/2E6eg5W
via IFTTT