ന്യൂഡല്‍ഹി: 2019 മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്ബര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാകും. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നിര്‍ബന്ധമാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത മന്ത്രലയം വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തികൊണ്ടുള്ള വിജ്ഞാപനം ബ്ുധനാഴ്ചയാണ് മന്ത്രാലയം പുറത്തിറക്കിയത്.
വാഹന നിര്‍മാതാക്കള്‍ ഷോറൂമില്‍ നിന്നും പുറത്തിറക്കുമ്ബോള്‍ തന്നെ അതിസുരക്ഷ നമ്ബര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു നല്‍കണം. കൂടാതെ, തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്ബര്‍ പ്ലേറ്റില്‍ ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
സംസ്ഥാന സര്‍ക്കാറുകള്‍ അനുമതിക്കുകയാണെങ്കില്‍ പഴയ വാഹനങ്ങളിലും വാഹന ഡീലര്‍മാര്‍ക്ക് അതിസുരക്ഷ നമ്ബര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു നല്‍കാനുമാവും. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്ബര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍ വിദ്യ ഉപയോഗിച്ച് നമ്ബര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ നടത്തുന്ന വാഹനത്തിന്റെ എഞ്ചിന്‍ നമ്ബറുള്‍പ്പെടെ എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും.
ഇതുവഴി വ്യാജ നമ്ബര്‍ പ്ലേറ്റില്‍ ഓടുന്നതും മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര മന്ത്രാലയം കരുതുന്നത്. നമ്ബര്‍ പ്ലേറ്റ് അഴിച്ചുമാറ്റുകയോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് ഇവ നിര്‍മിക്കുക എന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്.
from Anweshanam | The Latest News From India https://ift.tt/2BUbCyE
via IFTTT