Breaking

Saturday, December 1, 2018

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 7.1 ശതമാനത്തിലേക്കു താഴ്ന്നു

ന്യൂഡല്‍ഹി: രണ്ടാം പാദമായ ജൂലൈസെപ്റ്റംബര്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) 7.1 ശതമാനത്തിലേക്കു താഴ്ന്നു. ഒന്നാം പാദമായ ഏപ്രില്‍-ജൂണില്‍ 8.2 ശതമാനമായിരുന്നു ജിഡിപി നിരക്ക്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 6.3 ശതമാനമായിരുന്നു ജിഡിപി നിരക്ക്. മാത്രമല്ല, ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.
 



from Anweshanam | The Latest News From India https://ift.tt/2FNTM4k
via IFTTT