Breaking

Thursday, December 6, 2018

മതിലിന് നീളം 620 കിലോമീറ്റർ; അണിചേരുക 30.15 ലക്ഷം വനിതകൾ

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് പുതുവർഷത്തിൽ ഉയർത്തുന്ന വനിതാമതിലിന് നീളം 620 കിലോമീറ്റർ. തോളോട് തോൾ ചേർന്നുനിൽക്കാൻ ഒരാൾക്ക് ശരാശരി ഒന്നരയടി സ്ഥലം എടുത്താൽ ഇത്ര ദൂരത്തേക്ക് വേണ്ടത് 13,56,080 വനിതകളെ. എന്നാൽ, സംഘാടകർ ഉറപ്പാക്കുന്നത് ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെപ്പേരെ. കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ മതിലിനായി അണിനിരത്തുന്നത് 30,15,000 വനിതകളെയാണ്. ജനുവരി ഒന്നിന് വൈകീട്ട് നാലിന് ദേശീയപാതയിൽ വലതുഭാഗത്താണ് മതിലുയർത്തുക. മലപ്പുറം ജില്ലയിൽ കുറച്ചുദൂരം മാറ്റമുണ്ടാകും. എല്ലാ മതവിഭാഗങ്ങളിലുള്ളവരെയും ഇതിന്റെ ഭാഗമാക്കും. വീടുകൾ സന്ദർശിച്ച് പ്രചാരണമുണ്ടാകും. കേരളത്തിനുപുറത്തുള്ള വനിതകളായ എഴുത്തുകാർ, സാംസ്കാരികപ്രവർത്തകർ തുടങ്ങിയവരെയും പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. റൂട്ട് ഇങ്ങനെ കാസർകോട് നഗരത്തിലാണ് തുടക്കം. കാലിക്കടവ്-കണ്ണൂർ-മാഹി-രാമനാട്ടുകര വഴി മലപ്പുറം. പെരിന്തൽമണ്ണ-പട്ടാമ്പി-ചെറുതുരുത്തി-കറുകുറ്റി-അങ്കമാലി-ആലുവ -വൈറ്റില-ആലപ്പുഴ-ഓച്ചിറ-കരുനാഗപ്പള്ളി-കൊല്ലം വഴി തിരുവനന്തപുരം. വയനാട് ജില്ലയിൽനിന്നുള്ളവർ കോഴിക്കോട്ടും ഇടുക്കിയിലുള്ളവർ ആലുവയിലും കോട്ടയത്തുള്ളവർ ആലപ്പുഴയിലും മതിലിന്റെ ഭാഗമാകും. പാലക്കാട്ടുകാർ പെരിന്തൽമണ്ണ-പട്ടാമ്പി- ചെറുതുരുത്തി പാതയിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവർ അരൂർ-ഓച്ചിറ റൂട്ടിലുമെത്തും. മൂന്നുമണിക്ക് വനിതകളെത്തും. 3.45-ന് റിഹേഴ്സൽ, നാലുമണിക്ക് വനിതാമതിൽ ഉയരും. തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ പ്രതിജ്ഞ, യോഗം. ഓരോ സ്ഥലത്തും വിവിധജില്ലകളിൽനിന്ന് എത്തേണ്ട സ്ത്രീകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. ഒരുക്കം വിപുലം സംഘാടകസമിതി 11, 12, 13 തീയതികളിൽ ജില്ലകൾതോറും നിലവിൽവരും. വിളംബരജാഥകളുമുണ്ടാവും. വനിതകളുടെ പഞ്ചായത്തുതല, വാർഡുതല യോഗങ്ങൾ 22-നകം പൂർത്തിയാകും. നിർദേശിച്ചത് വെള്ളാപ്പള്ളി മുഖ്യമന്ത്രി വിളിച്ച സാമുദായികസംഘടനകളുടെ യോഗത്തിൽ വനിതകൾ പ്രതിരോധത്തിന് ഇറങ്ങണമെന്ന് നിർദേശിച്ചത് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. സർവകക്ഷിയോഗം, തന്ത്രി, പന്തളം കൊട്ടാരം എന്നിവരുമായി നടന്ന ചർച്ച എന്നിവയ്ക്കുശേഷമാണ് ഈ ആവശ്യത്തിന് പ്രസക്തിയേറിയത്. എന്നാൽ, സംഘാടകസമിതിയിൽ യുവതീപ്രവേശത്തെ എതിർത്തവരുടെ സാന്നിധ്യവും കമ്മിറ്റിയിൽനിന്നുള്ള കൊഴിഞ്ഞുപോക്കും വിവാദമായി. വിഭാഗീയതയുടെ മതിലാണെന്ന ആക്ഷേപവും ഉയർന്നു. ജീർണതയെ പ്രതിരോധിക്കാൻ, നവോത്ഥാന മൂല്യങ്ങളുടെ രക്ഷയ്ക്ക് വനിതാമതിൽ വേറിട്ട ശബ്ദമാകുമെന്ന് ശ്രീകുമാർ പറഞ്ഞു. Content Highlights: women wall rout


from mathrubhumi.latestnews.rssfeed https://ift.tt/2Su3x9u
via IFTTT