കോഴിക്കോട്: പ്രളയ ബാധിതര്‍ക്ക് നല്‍കുന്നതിനായി ഐ.സി.എഫ്, ആര്‍.എസ.്സി യു എ ഇ നാഷണല്‍ ഘടകങ്ങള്‍ സംയുക്തമായി സമാഹരിച്ച ഭക്ഷ്യ, വസ്ത്ര വിഭവങ്ങളും ഗ്രഹോപകരണങ്ങളും എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചു. എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ വിഭവങ്ങള്‍ ദുരിതബാധിതര്‍ക്കെത്തിക്കും. കോഴിക്കോട് സമസ്ത സെന്‍ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലിഅബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, സയ്യിദ് ത്വാഹ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് പറവൂര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, റഹ്മത്തുല്ല സഖാഫി എളമരം പങ്കെടുത്തു.
from Islamic Media Mission I https://ift.tt/2COTcSI
via IFTTT