Breaking

Saturday, September 29, 2018

പി. കെ. ശശിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

പാലക്കാട്: പീഡന പരാതിയിൽ പി. കെ. ശശി എംഎൽഎയ്ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാൻ തയ്യാറായിട്ടില്ല. നേരിട്ട് കണ്ടിട്ടും പരാതിയുള്ളതായി പെൺകുട്ടി പറഞ്ഞില്ലെന്നും പോലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊർണൂർ ഡിവൈഎസ്പി റിപ്പോട്ട് നൽകി. പീഡന ആരോപണത്തിൽ പൊതുപ്രവർത്തകരിൽനിന്ന് ഡിജിപിക്ക് പരാതി ലഭിച്ചപ്പോൾത്തന്നെ അദ്ദേഹം അത് പാലക്കാട് എസ്പിക്ക് കൈമാറിയിരുന്നു. തുടർന്ന് എസ്പി ഷൊർണൂർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകി. ഷൊർണൂർ ഡിവൈഎസ്പി പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പോയപ്പോൾ തനിക്ക് ഇത്തരത്തിലുള്ള ഒരു പരാതി ഇല്ല എന്ന നിലപാടാണ്പെൺകുട്ടി സ്വീകരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊർണൂർ ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് റിപ്പോർട്ട് നൽകി. ഇത് ഡിജിപിക്ക് കൈമാറിയിരിക്കുകയാണ് ഇപ്പോൾ. സംഭവത്തിൽ പരാതിക്കാരില്ല. പരാതിയുണ്ടെന്ന് പറയപ്പെടുന്ന പെൺകുട്ടിയിൽനിന്ന് മൊഴിയെടുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഒരുവിധത്തിലുള്ള പരാതിയും ഇല്ലാത്ത സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. Content Highlights:Sexual harassment charges, P K Sasi, CPM


from mathrubhumi.latestnews.rssfeed https://ift.tt/2NLZUOh
via IFTTT