Breaking

Tuesday, November 2, 2021

ഷോ കാണിച്ചതല്ലെന്ന്‌ ജോജു ജോർജ്; പിന്തുണയുമായി സിനിമാ ലോകം

കൊച്ചി: എറണാകുളത്ത് കോൺഗ്രസ് വഴിതടയിലിനിടെയുണ്ടായ സംഭവങ്ങൾ ഷോ കാണിക്കാൻ ചെയ്തതല്ലെന്നു നടൻ ജോജു ജോർജ്. ഒരു സാധാരണക്കാരന്റെ പ്രതിഷേധം മാത്രമാണത്. നടനായതിന്റെ പേരിൽ പ്രതിഷേധിക്കാതിരിക്കാൻ കഴിയില്ല. സംഭവം കോൺഗ്രസ് പാർട്ടിക്കെതിരായ പ്രതിഷേധമല്ല. അവിടെ വഴിതടഞ്ഞ ചിലരുമായുണ്ടായ പ്രശ്നമാണ്. അതിനെ രാഷ്ട്രീയ അർഥത്തിൽ കാണേണ്ടതില്ല. ഏതു പാർട്ടിയായാലും ഇങ്ങനെത്തന്നെ പ്രതിഷേധിക്കും. -ജോജു പറഞ്ഞു.‘‘ഷോ കാണിക്കാൻ എനിക്കു സിനിമയുണ്ട്. ഇവിടെ നടന്നതു ഷോ അല്ല. രോഗികളടക്കം ഒട്ടേറെപ്പേർ സമരത്തിൽ വലയുന്നതു കണ്ടാണ് പ്രതിഷേധിച്ചത്. എന്റെ വാഹനത്തിന്റെ പിറകിലെ വാഹനത്തിലുണ്ടായിരുന്നത് കീമോ തെറാപ്പിക്കു കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. ഏതു സമരത്തിലും റോഡ് പൂർണമായി ഉപരോധിക്കാൻ പാടില്ലെന്നു കോടതി വിധിയുള്ളതാണ്. വാഹനം തടഞ്ഞുള്ള സമരം പോക്രിത്തരമാണെന്നു ഞാൻ അവരോടു പറഞ്ഞു. തിരിച്ച് എന്റെ മാതാപിതാക്കളെ അസഭ്യം പറയുകയായിരുന്നു അവർ. എന്റെ വാഹനവും തല്ലിത്തകർത്തു. ഞാൻ ഒരിക്കലും സ്ത്രീകളോടു മോശമായി പെരുമാറിയിട്ടില്ല. എന്റെ അമ്മ ഒരു കോൺഗ്രസ് പ്രവർത്തകയാണ്. മാതാപിതാക്കളെ അസഭ്യം പറഞ്ഞതിനും വാഹനം തകർത്തതിനും കേസു നൽകും’’ -ജോജു പറഞ്ഞു.സിനിമാ പ്രവർത്തകർ പ്രതിഷേധിച്ചുജോജുവിനെ അധിക്ഷേപിച്ചതിലും വാഹനം തകർത്തതിലും സിനിമാ പ്രവർത്തകർ പ്രതിഷേധിച്ചു. ജോജുവിനെ ഗുണ്ടയെന്നു കെ.പി.സി.സി. പ്രസിഡന്റ് വിളിച്ചത് പ്രതിഷേധകരമാണെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കാലഹരണപ്പെട്ട പ്രതിഷേധ മാർഗങ്ങളാണ് രാഷ്ട്രീയപ്പാർട്ടികൾ ഇപ്പോഴും തുടരുന്നതെന്നു താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. വനിതാ പ്രവർത്തകരോട് മോശമായി പെരുമാറി -ഡി.സി.സി. പ്രസിഡന്റ്വനിതാ പ്രവർത്തകരോട് ജോജു മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജുവിന്റെ വാഹനത്തിൽ മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തേത്തന്നെ പോലീസിന് കത്ത് നൽകിയിരുന്നുവെന്നും ഷിയാസ് പറഞ്ഞു.സമരത്തിന് അനുമതിയില്ല -പോലീസ്: റോഡ് തടഞ്ഞുള്ള സമരത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തിയതിന് സമരക്കാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യും. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് ഡി.സി.പി. ഐശ്വര്യ ഡോങ്‌റെ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3EvH7fS
via IFTTT