Breaking

Friday, April 16, 2021

പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതികളെ സിപിഎം സംരക്ഷിക്കുന്നു: കെ.പി.എ മജീദ്

മലപ്പുറം: പാനൂർ മൻസൂർ വധക്കേസിൽ സിപിഎമ്മിനെതിരെ ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്.പ്രതികളെ സിപിഎം സംരക്ഷിച്ചു നിർത്തുന്നതായും സിപിഎം പറയുന്ന പ്രതികളെ അന്വേഷണ സംഘം പിടികൂടുന്നതായുംഅദ്ദേഹം പറഞ്ഞു.കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും മജീദ് ആരോപിച്ചു മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടം മുതലേ അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടന്നു. കണ്ണൂർ ജില്ലയിലെ കൊലപാതകങ്ങളെല്ലാം ആസൂത്രണം ചെയ്ത് നടത്തുന്നവയാണ്. സർക്കാരിനും മുഖ്യമന്ത്രിയ്ക്കും എതിരെ ശക്തമായ വിമർശനം ഉന്നയിച്ചാൽ അവരെ പിടികൂടുക എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതു തന്നെയാണ് കേന്ദ്രത്തിൽ മോദി സർക്കാരും ചെയ്യുന്നത്. കെ.എം ഷാജിയോട് പക പോക്കുകയാണ്. ഇലക്ഷൻ കഴിഞ്ഞാൽ സ്ഥാനാർഥികൾ പണമിടപാട് തീർക്കുന്നത് സ്വാഭാവികം ആണ്. അതുകൊണ്ട് തന്നെ കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെ രേഖകൾ പൂർണമായും ഹാജരാക്കാൻ കഴിയും. ഇലക്ഷൻ കഴിഞ്ഞ ഉടനെ ഇത്തരത്തിൽ ഒരു റെയ്ഡ് നടത്തിയത് ദുരുദ്ദേശപരമാണെന്നും കെ.പി.എ മജീദ് വ്യക്തമാക്കി. Content Highlight: KPA majeed againstCPIM in Panoor Mansoor murder case


from mathrubhumi.latestnews.rssfeed https://ift.tt/3snxwl0
via IFTTT