Breaking

Monday, April 26, 2021

പി.എം. കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് 551 ഓക്‌സിജൻ പ്ലാന്റുകൾ

ന്യൂഡൽഹി: മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി പി.എം. കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 പി.എസ്.എ. ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലുള്ള സർക്കാർ ആശുപത്രികളിലായിരിക്കും ഇവ സ്ഥാപിക്കുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. ഉത്പാദന സൗകര്യം ഈ ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കൽ ഓക്സിജൻ ആവശ്യങ്ങൾക്ക് പര്യാപ്തമാകും. ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ പെട്ടെന്ന് ഓക്സിജൻ വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കും. സമാനമായ 162 പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി.എം. കെയേഴ്സ് ഫണ്ടിൽനിന്ന് ഈ വർഷം ആദ്യം 201.58 കോടി രൂപ അനുവദിച്ചിരുന്നു. അതേസമയം, ഡൽഹിയിലെ ആശുപത്രികളിൽ ഇപ്പോഴും ഓക്സിജൻ ക്ഷാമം തുടരുകയാണ്. ഫോർട്ടിസ് എസ്കോർട്ടടക്കമുള്ള പ്രമുഖ ആശുപത്രികൾ പുതിയ രോഗികളെ പ്രവേശിപ്പിച്ചില്ല. കേന്ദ്ര സർക്കാർ ഡൽഹിക്കുള്ള ഓക്സിജൻ ക്വാട്ട 480-ൽ നിന്ന് 490 ടണ്ണായി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, നഗരത്തിന് 700 ടൺ വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. content highlights:551 oxygen generation plants to be set up using PM CARES fund


from mathrubhumi.latestnews.rssfeed https://ift.tt/3sLonms
via IFTTT