ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കോവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം. 1989-1990, 1998-2004 കാലഘട്ടത്തിൽ അറ്റോർണി ജനറലായിരുന്നു. 1953ൽ ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2002ൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചിരുന്നു. 1930ൽ ബോംബെയിലായിരുന്നു ജനനം. സെന്റ് സേവ്യേഴ്സ് കോളേജിലും മുംബൈ ലോ കോളേജിലുമായിരുന്നു പഠനം. ആവിഷ്കാര സ്വാതന്ത്ര്യം, മനുഷ്യാവകാശ വിഷയങ്ങൾ എന്നീ വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും ശക്തമായ നിലപാടുകളും സ്വീകരിച്ചിരുന്നു. content highlights:Former Attorney General Soli Sorabjee passes away
from mathrubhumi.latestnews.rssfeed https://ift.tt/3aOx5tY
via
IFTTT