Breaking

Friday, April 30, 2021

കുഴൽപ്പണം കവർന്ന കേസ്: ആർ.എസ്.എസ്.-ബി.ജെ.പി. ബന്ധം പോലീസ് സ്ഥിരീകരിച്ചു

തൃശ്ശൂർ: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴൽപ്പണം കൊടകരയിൽ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തിൽ ആർ.എസ്.എസ്.-ബി.ജെ.പി. ബന്ധം പോലീസ് സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ധർമ്മരാജൻ ആർ.എസ്.എസ്. പ്രവർത്തകനാണെന്ന് കേസന്വേഷണച്ചുമതലയുള്ള തൃശ്ശൂർ എസ്.പി. ജി. പൂങ്കുഴലി പറഞ്ഞു. ഇയാൾക്ക് പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്ന് വ്യക്തമായതായും എസ്.പി. പറഞ്ഞു. സുനിൽ നായിക്കിൽനിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പണം കൊടുത്തുവിട്ടത് ധർമ്മരാജൻ ആണെന്ന് ആദ്യമേ വ്യക്തമായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ധർമ്മരാജന്റെ ഡ്രൈവറാണ് കൊടകര പോലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് അന്വേഷണം നടത്തിയതിൽ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധർമ്മരാജന് ബി.ജെ.പി. നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ധർമ്മരാജനുമായി വർഷങ്ങളായുള്ള ബിസിനസ് ബന്ധമാണെന്നാണ് സുനിൽ നായിക് പോലീസിനോട് പറഞ്ഞത്. പണത്തിൻറെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻറെ നീക്കം. അതിനിടെ കേസിൽ ഒരു പ്രതികൂടി പോലീസിന്റെ പിടിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കേസിൽ അഞ്ച് പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിലാണ്. Content Highlights:3.5 crore black money scam, BJP, RSS


from mathrubhumi.latestnews.rssfeed https://ift.tt/2QFWvDa
via IFTTT