Breaking

Friday, April 30, 2021

സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഛായാഗ്രാഹകനായ പി.സി. ശ്രീരാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാജീവിതം ആരംഭിച്ചത്. 1994-ൽ പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. 2005-ൽ പുറത്തിറങ്ങിയ കനാ കണ്ടേൻ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. അയൻ, കോ, അനേഗൻ, കാപ്പാൻ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. Weve lost a wonderful creator. #KVAnand sir may you rest in peace. My condolences to the family... pic.twitter.com/kx6re0jpv7 — Gautham Karthik (@Gautham_Karthik) April 30, 2021 content highlights:director-cinematographer kv anand passes away


from mathrubhumi.latestnews.rssfeed https://ift.tt/3u5hFJn
via IFTTT