പ്രതീകാത്മകചിത്രം| Photo: Mathrubhumi കൊല്ലം:വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡി. ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ആളാണ് പിടിയിലായിട്ടുള്ളത്. ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയായ വിവാദനായികയുടെസെക്യൂരിറ്റി ഗാർഡ് ആയി പ്രവർത്തിച്ച ഒരു ക്വട്ടേഷൻ സംഘാംഗമാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായിരിക്കുന്നത്. നാലുപേർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.ഷിജു വർഗീസിന് സംഭവത്തിൽ പങ്കുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥാനാർഥിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിക്കുകയും ചെയ്തിരുന്നു. content highlights:one person arrested in connection with attempt to torch car of emcc md
from mathrubhumi.latestnews.rssfeed https://ift.tt/3eFCyV0
via
IFTTT