ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ ഉത്തരവ്.യുപിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് യോഗിയുടെ ഉത്തരവ്. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾപരത്തി അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഉത്തർപ്രദേശിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ യാതൊരു ഓക്സിജൻ ക്ഷാമവും നേരിടുന്നില്ല. യഥാർത്ഥ പ്രശ്നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കർശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കി. ഐ.ഐ.ടി. കാൺപുർ, ഐ.ഐ.എം. ലഖ്നൗ, ഐ.ഐ.ടി. ബി.എച്ച്.യു. എന്നിവിടങ്ങളുമായി സഹകരിച്ച് ഓക്സിജൻ ഓഡിറ്റ് നടത്തുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഓക്സിജന്റെ ആവശ്യകത, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ പ്രതിരോധത്തിൽ വീഴ്ച വരുത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. കോവിഡിനെ സാധാരണ വൈറൽ പനിയെന്ന രീതിയിൽ കണക്കാക്കിയാൽ അത് വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3aAzgkM
via
IFTTT